ന്യൂഡൽഹി: സോളാർ കേസിലെ സി.ബി.ഐ അന്വേഷണം ജനാധിപത്യ രാജ്യത്തെ സ്വാഭാവിക നടപടി മാത്രമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി. പരാതിക്കാരി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രേരിതമെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ഇരട്ടത്താപ്പെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. നേരത്തെ സംസ്ഥാനത്ത് നടന്ന സി.ബി.ഐ അന്വേഷണങ്ങളിൽ എന്തായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാടെന്നും അന്ന് സി.ബി.ഐ അന്വേഷണത്തെ സ്വാഗതം ചെയ്തവരാണ് പ്രതിപക്ഷമെന്നും യെച്ചൂരി ഡൽഹിയിൽ പ്രതികരിച്ചു.