ന്യൂഡൽഹി: നൂതനാശയം, പ്രതിഭാശേഷി, സ്‌പോർട്‌സ്, കല, സംസ്‌കാരം, സാമൂഹ്യ സേവനം, ധീരത എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ അസാധാരണമായ നേട്ടം കൈവരിച്ച കുട്ടികൾക്ക് നൽകുന്ന പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാറിന്റെ ഇത്തവണത്തെ ജേതാക്കളിൽ മലയാളിയായ ഹൃദ്യ ആർ. കൃഷ്ണയും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 32 കുഞ്ഞുപ്രതിഭകളുടെ പട്ടികയിലാണ് കലാ സാംസ്‌കാരിക വിഭാഗത്തിൽ ഹൃദ്യ പുരസ്‌കാര ജേതാവായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉച്ചയ്ക്ക് 12ന് വീഡിയോ കോൺഫറൻസിലൂടെ പ്രധാൻമന്ത്രി രാഷ്ട്രീയ ബാൽ പുരാസ്‌കാർ ജേതാക്കളുമായി സംവദിക്കും. കേന്ദ്ര വനിതാ ശിശു വികസന മന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.