sc-of-india

ന്യൂഡൽഹി:സംസ്ഥാന സർക്കാർ അടുത്തിടെ പാസാക്കിയ നിർബന്ധിത മതപരിവർത്തന നിരോധന നിയമവുമായി ബന്ധപ്പെട്ട് അലഹബാദ് കോടതിയിലുള്ള എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന യു.പി സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.അലഹാബാദ് കോടതിയ്ക്ക് കേസ് പരിഗണിക്കാൻ സാധിക്കുമെങ്കിൽ ആ കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റേണ്ട ആവശ്യം എന്താണെന്ന് ചോദിച്ചാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ ഹർജി തള്ളിയത്.