ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിൻറെ ഭാഗമായി രാജ്യത്ത് ഇക്കുറി ആകെ 946 പൊലീസുകാർക്ക് മെഡലുകൾ ലഭിച്ചു. പുൽവാമ ഭീകരാക്രമണം തടയുന്നതിനിടെ വീരമൃത്യുവരിച്ച സി.ആർ.പി.എഫ് എ.എസ്.ഐ മോഹൻലാലിനും മാവോയിസ്റ്റ് ആക്രമണം ചെറുക്കുന്നതിനിടെ വീരമൃത്യുവരിച്ച ജാർഖണ്ഡിലെ എ.എസ്.ഐ ബനുവ ഉറാവിനും മരണാനന്തരബഹുമതിയായി
ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ (പി.പി.എം.ജി) ലഭിച്ചു. ധീരതയ്ക്കുള്ള പൊലീസ് മെഡൽ (പി.എം.ജി) 205 പേർക്കാണ് ലഭിച്ചത്. ധീരതയ്ക്കുള്ള മെഡലുകളിൽ 137 പേർക്ക് ജമ്മുകാശ്മീരിലെ സേവനത്തിനും 24 പേർക്ക് മാവോയിസ്റ്റ് ബാധിത മേഖലകളിലെ സേവനത്തിനുമാണ് നൽകിയത്. സർവീസ് മെഡലുകളിൽ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ (പി.പി.എം) 89 പേർക്കും സ്തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡൽ ( പി.എം) 650 പേർക്കും ലഭിച്ചു.