ramnath-kovind

ന്യൂഡൽഹി :കർഷകരോട് രാജ്യം എന്നും കടപ്പെട്ടിരിക്കുന്നെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ്. കർഷകരും സൈനികരുമാണ് രാജ്യത്തിന്റെ നട്ടെല്ല്. രാജ്യത്തിന്റെ 72ാം റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് കർഷകർ നൽകിയ സംഭാവനകൾക്ക് നന്ദി പറയുന്നു.

കുറഞ്ഞസമയത്തിനുള്ളിൽ കൊവിഡിനെതിരെ വാക്‌സിൻ വികസിപ്പിച്ച നമ്മുടെ ശാസ്ത്രജ്ഞർ ചരിത്രം സൃഷ്ടിച്ചു. ശാസ്ത്രജ്ഞർ നമ്മുടെ ജീവിതം കൂടുതൽ ലളിതമാക്കി. കൊവിഡിനെതിരായ പോരാട്ടത്തിന് മുൻനിരയിലുള്ള ആരോഗ്യ പ്രവർത്തകർ പ്രത്യേക പരാമർശം അർഹിക്കുന്നു. രാജ്യത്തെ എല്ലാവരും വാക്‌സിൻ സ്വീകരിക്കണം. രാജ്യത്തിന്റെ സാമ്പത്തിക മേഖല അതിവേഗം മെച്ചപ്പെടുകയാണ്. ഘട്ടംതിരിച്ചുള്ള അൺലോക് പ്രക്രിയ വേഗത്തിൽ വീണ്ടെടുക്കുന്ന നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാണെന്ന് തെളിഞ്ഞു. കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികൾ ജനങ്ങളുടെ പ്രസ്ഥാനമായി മാറുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതായും രാഷ്ട്രപതി പറഞ്ഞു.