ന്യൂഡൽഹി: ഗാൽവാനിൽ മാതൃദേശത്തിനായി ജീവൻകൊണ്ടു പോരാടിയ ധീരനായകൻ കേണൽ സന്തോഷ് ബാബുവിന് മരണാനന്തര ബഹുമതിയായി മഹാവീർചക്ര സമർപ്പിച്ച് രാജ്യത്തിന്റെ ഹൃദയാദരം.
കാശ്മീരിൽ പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കഴിഞ്ഞ ഏപ്രിലിൽ വീരമൃത്യു വരിച്ച സുബേദാർ സഞ്ജീവ് കുമാറിന് മരണാനന്തര ബഹുമതിയായി കീർത്തിചക്രയും പ്രഖ്യാപിച്ചു. 19 പേർ പരംവിശിഷ്ട സേവാ മെഡലിനും നാല് പേർ ഉത്തം യുദ്ധ് സേവാ മെഡലിനും അർഹരായി.
കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ 2020 ജൂൺ പതിനഞ്ചിനു രാത്രി ചൈനീസ് ആക്രമണത്തിലായിരുന്നു സന്തോഷ് ബാബുവിന്റെ വിീരമൃത്യു. യുദ്ധകാലത്തെ ധീരതയ്ക്കു നൽകുന്ന രണ്ടാമത്തെ വലിയ സൈനിക ബഹുമതിയാണ് മഹാവീർചക്ര. തെലങ്കാനയിലെ സൂര്യപേട്ട് സ്വദേശിയായ സന്തോഷ് ബാബു 16 ബിഹാർ റജിമെന്റിന്റെ കമാൻഡിംഗ് ഓഫീസറായിരുന്നു.