
ന്യൂഡൽഹി: ട്രാക്ടർ റാലിക്കിടെയുണ്ടായ അക്രമങ്ങളെ തുടർന്ന് പ്രധാന കർഷക സമരവേദിയായ സിംഘു അതിർത്തിയിലും ചെങ്കോട്ടയിലും കനത്ത പൊലീസ് വിന്യാസം നടത്തി. ഡൽഹിയിൽ കൂടുതൽ അർദ്ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചു.
റിപ്പബ്ലിക് ദിനത്തിൽ നടന്ന അക്രമങ്ങളിൽ 400ഓളം പൊലീസുകാർക്ക് പരിക്കേറ്റതായി ഡൽഹി പൊലീസ് അറിയിച്ചു. 6 ബസ്, 5 പൊലീസ് വാഹനങ്ങൾ, ബാരിക്കേഡുകൾ, നിരവധി പൊതു, സ്വകാര്യ വസ്തുക്കളും തകർക്കപ്പെട്ടു. അക്രമികളെ കണ്ടെത്താൻ സി.സി ടി.വി, ഡ്രോൺ ദൃശ്യങ്ങൾ, മൊബൈൽ ദൃശ്യങ്ങൾ എന്നിവ പരിശോധിക്കുകയാണ്.