yediyoorappa

ന്യൂഡൽഹി: ഗംഗനഹള്ളിയിലെ 1.11 ഏക്കർ ഭൂമിതട്ടിപ്പ് കേസിൽ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികൾ തടഞ്ഞ് സുപ്രീംകോടതി. കേസിൽ അന്വേഷണം തുടരാൻ ലോകായുക്തക്ക് അനുമതി കൊടുത്ത കർണാടക ഹൈക്കോടതിക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചു.

സാമൂഹിക പ്രവർത്തകനായ ജയകുമാർ ഹയർമെന്തിന്റെ പരാതിയിലാണ് ലോകായുക്ത 2015ൽ യെദിയൂരപ്പയ്ക്കെതിരെ കേസെടുത്തത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യെദിയൂരപ്പ, കർണാടക വ്യവസായിക മന്ത്രി മുരുഗേഷ് നിരാനി എന്നിവർ കർണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി.