dry-coconut

ന്യൂഡൽഹി: ഈസീസണിലെ കൊപ്രയുടെ മിനിമം താങ്ങു വില വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് സമിതി അംഗീകാരം നൽകി. ഗുണമേന്മയുള്ള ആട്ട് കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 375 രൂപ വർദ്ധിപ്പിച്ച് 10,335 രൂപയാക്കി. നേരത്തെ ഇഥ് ക്വിന്റലിന് 9,960 രൂപ ആയിരുന്നു. ഉണ്ട കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 300 രൂപ വർദ്ധിപ്പിച്ച് 10,600 രൂപ ആക്കി. നേരത്തെയിത് 10,300 രൂപയായിരുന്നു.