sc

ന്യൂഡൽഹി :താങ്ങുവില ഒഴിവാക്കുന്ന ഏതെങ്കിലും വ്യവസ്ഥ കാർഷിക നിയമങ്ങളിൽ കാണിച്ച് തരാമോയെന്ന്‌ കോൺഗ്രസ് എം.പി. ടി.എൻ. പ്രതാപനോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ. ആരാഞ്ഞു.. കാർഷിക നിയമങ്ങൾ ചോദ്യം ചെയ്ത്‌ .പ്രതാപൻ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണിത്.

കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനോടൊപ്പം, താങ്ങുവില ഇപ്പോഴത്തെ നിലയിൽ തുടരണമെന്നതായിരുന്നു ടി.എൻ. പ്രതാപന്റെ ഹർജിയിലെ പ്രധാന ആവശ്യം.കാർഷിക നിയമങ്ങൾ ചോദ്യം ചെയ്ത് ഹർജി ഫയൽ ചെയ്ത പ്രതാപൻ കർഷകനാണോയെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു.ലോക്‌സഭാംഗവും കർഷകനുമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി.

ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിന്‌ നോട്ടീസയച്ചു. കാർഷിക നിയമങ്ങൾക്കെതിരായ മറ്റ് ഹർജികൾക്കൊപ്പം പ്രതാപന്റെ ഹർജിയും കേൾക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.