supreme-court

ന്യൂഡൽഹി: കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം തേടി സുപ്രീംകോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഫെബ്രുവരി 20ന് മുമ്പ് അറിയിക്കണമെന്ന് പത്രമാദ്ധ്യമങ്ങളിൽ പരസ്യം നല്കി. സംഘടനകൾക്കും വ്യക്തികൾക്കും www.farmers.gov.in/sccommittee എന്ന പോർട്ടലിലൂടെയോ sc.committee-agri@gov.in എന്ന മെയിൽ ഐ.ഡിയിലൂടെയോ നിലപാട് അറിയിക്കണമെന്നും വ്യക്തമാക്കി.