punjab-godown

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരം ഡൽഹിയിൽ പുരോഗിമിക്കുന്നതിനിടെ പഞ്ചാബിലെ 40 സംഭരണശാലകളിൽ സി.ബി.ഐ റെയ്ഡ്. സംഭരണശാലകളിൽ സൂക്ഷിച്ച അരിയുടെയും ഗോതമ്പിന്റെയും സാമ്പിളുകൾ അന്വേഷണ സംഘം ശേഖരിച്ചതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പഞ്ചാബ് ഗ്രെയിൻസ് പ്രൊക്യുർമെന്റ് കോർപറേഷൻ (പൻഗ്രെയിൻ), പഞ്ചാബ് വെയർഹൗസിംഗ്, ഫുഡ് കോർപറേഷൻ ഒഫ് ഇന്ത്യ (എഫ്.സി.ഐ) എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച അർദ്ധ സൈനിക വിഭാഗത്തിനൊപ്പം എത്തിയ സി.ബി.ഐ സംഘം പരിശോധന നടത്തിയത്. 2019-20, 2020-21 കാലയളവിൽ ശേഖരിച്ച ഗോതമ്പിന്റെയും അരിയുടെയും സാമ്പിളുകളാണ് സംഘം ശേഖരിച്ചത്.

റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ പരേഡിൽ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ പങ്കെടുത്തിരുന്നു.