ന്യൂഡൽഹി: കൊവിഡ് കാരണം കഴിഞ്ഞ സിവിൽ സർവീസ് പരീക്ഷ എഴുതാനാകാത്ത ഉദ്യോഗാർത്ഥികൾക്ക് ഒരു അവസരം കൂടി നൽകിക്കൂടേയെന്ന് സുപ്രീംകോടതി. കഴിഞ്ഞ ഒക്ടോബറിലെ പരീക്ഷയിൽ അവസരം നഷ്ടമായവർക്ക് ഇനിയൊരു ഊഴം കൂടി നൽകാനാകില്ലെന്ന കേന്ദ്രത്തിന്റെ വാദത്തിനിടെയാണ് പ്രായപരിധി വർദ്ധിപ്പിക്കേണ്ടതില്ല, പക്ഷേ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ വർഷം ഒരു അവസരം കൂടി നൽകിക്കൂടേയെന്ന് ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് ആരാഞ്ഞത്.കേസിൽ തീർപ്പുണ്ടാകും വരെ 2021ലെ വിജ്ഞാപനം പുറപ്പെടുവിക്കരുതെന്ന് കേന്ദ്രത്തിന് സുപ്രീംകോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. കേസ് ഫെബ്രുവരി 1ന് വീണ്ടും പരിഗണിക്കും.