somnath-bharti

ന്യൂഡൽഹി: 2016ൽ ഡൽഹി എയിംസിലെ സുരക്ഷാ ജീവനക്കാരനെ കൈയേറ്റം ചെയ്ത കേസിൽ ആം ആദ്മി പാർട്ടി എം.എൽ.എ സോംനാഥ് ഭാരതിയെ രണ്ട് വർഷം തടവിന് ശിക്ഷിച്ച വിധി തത്ക്കാലത്തേക്ക് റദ്ദാക്കി. ഡൽഹി അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാർ പാണ്ഡെയുടെ വിധിക്കെതിരെ സോംനാഥ് സമർപ്പിച്ച അപ്പീലിലാണ് നടപടി.

2016 സെപ്തംബർ ഒമ്പതിനാണ് കേസിനാസ്‌പദമായ സംഭവം. സോംനാഥ് ഭാരതിയും മുന്നൂറോളം പേരടങ്ങിയ ജനക്കൂട്ടവും എയിംസിന്റെ മതിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തുവെന്നാണ് പ്രോസിക്യൂഷൻ വാദം. തടവിന് പുറമേ സോംനാഥിന് ഒരുലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.