muraleedaran

ന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചത് ദൗർഭാഗ്യകരമാണെന്ന് പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. രാഷ്ട്രീയപാർട്ടികൾക്ക് അതീതമായ, പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഉപരിയായ പദവിയാണ് രാഷ്ട്രപതിയുടേത്. കോൺഗ്രസിലെ ചില അംഗങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സഭയിൽ വന്ന് ബഹളമുണ്ടാക്കാൻ ശ്രമിച്ചു. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന് ഒരുടിസ്ഥാനവുമില്ല.

ചെങ്കോട്ടയിലടക്കമുണ്ടായ അക്രമങ്ങളെ കോൺഗ്രസ് ഔദ്യോഗികമായി തള്ളിപ്പറഞ്ഞിട്ടില്ല. രാഹുൽഗാന്ധി കേരളത്തിൽ വന്ന് അക്രമങ്ങളെ ന്യായീകരിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് നടത്തിയത്. ജനാധിപത്യ മൂല്യങ്ങളെയും സംവിധാനങ്ങളെയും അപമാനിക്കുന്നവർക്ക് പിന്തുണ നൽകുന്ന സമീപനത്തിൽ നിന്ന് പ്രതിപക്ഷം പിൻമാറണം. സിംഘു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്കെതിരായി പ്രതിഷേധം നടത്തുന്നവർ ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരാണെന്നുള്ള ആരോപണം അദ്ദേഹം നിഷേധിച്ചു.