ന്യൂഡൽഹി : സി.ബി.എസ്.ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയുടെ പുതുക്കിയ സിലബസ് പ്രസിദ്ധീകരിച്ചു. cbse.nic.in , cbseacademic.nic.in.എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. കൊവിഡ് പശ്ചാത്തലത്തിൽ കുട്ടികൾക്ക് പഠനഭാരം കുറയ്ക്കുന്നതിനായി സിലബസിൽ 30 ശതമാനം ഒഴിവാക്കുമെന്ന് സി.ബി.എസ്.ഇ നേരത്തെ അറിയിച്ചിരുന്നു.
10, 12 ക്ലാസിലെ ബോർഡ് പരീക്ഷ മേയ് നാലിന് ആരംഭിച്ച് ജൂൺ 10ന് അവസാനിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. വിശദമായ ഡേറ്റ് ലിസ്റ്റ് ഫെബ്രുവരി 2ന് പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ അറിയിച്ചു.