kapil-sibel

ന്യൂഡൽഹി: കർഷക സമരം അട്ടിമറിക്കാൻ ഗൂഢാലോചന നടക്കുന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ.
പലതവണ ചെങ്കോട്ടയിൽ പോയിട്ടുണ്ട്. വ്യക്തമായ അനുമതിയില്ലാതെ ആർക്കും അവിടെ പ്രവേശിക്കാനാവില്ല. റിപ്പബ്ലിക് ദിനത്തിൽ സുരക്ഷ അതിൻറെ പാരമ്യത്തിലാണ്. എന്നിട്ടും എങ്ങനെയാണ് പ്രതിഷേധക്കാർ ചെങ്കോട്ടയിലേക്ക് കയറിയത്. ആരും തങ്ങളെ തടഞ്ഞില്ലെന്ന് അവർ തന്നെ പറയുന്നുണ്ടെന്നും സിബൽ ചൂണ്ടിക്കാട്ടി.