narendra-modi

ന്യൂഡൽഹി: ഉത്തർപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് നരേന്ദ്ര മോദി. ദുരിതാശ്വാസ ഫണ്ടിൽ നിന്നും പണം നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം വീതവും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം യോഗി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച രാവിലെ മൊറോദാബാദ് ആഗ്ര ഹൈവേയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് പത്ത് പേർ മരിക്കുകയും പത്ത് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.