ന്യൂഡൽഹി : സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടന ഭേദഗതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ഘടകം സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു.
സംവരണത്തിന്റെ അടിസ്ഥാനം സാമ്പത്തികമല്ലെന്ന് ചൂണ്ടിക്കാട്ടി ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ഘടകത്തിന് വേണ്ടി ഹിറ സെന്റർ ജനറൽ മാനേജർ വി.ടി അബ്ദുള്ള കോയ തങ്ങളാണ് സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.