ന്യൂഡൽഹി : രാജ്യത്തെ എല്ലാ സിനിമാ ഹാളുകളിലും തിയേറ്ററുകളിലും ഇന്ന് മുതൽ മുഴുവൻ സീറ്റുകളിലും കാണികളെ പ്രവേശിപ്പിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കർ പുറത്തിറക്കിയ സിനിമാ പ്രദർശനത്തിനുള്ള മാതൃക പ്രവർത്തന ചട്ടത്തിലാണ് ഇക്കാര്യം.
എന്നാൽ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും പ്രാദേശിക സാഹചര്യമനുസരിച്ച് അധിക നടപടികൾ സ്വീകരിക്കാമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. കണ്ടെയിൻമെന്റ് സോണുകളിൽ തിയേറ്ററുകൾക്ക് പ്രദർശന അനുമതിയില്ല.
മറ്റ് നിർദ്ദേശങ്ങൾ
മാസ്ക്ക് അടക്കം കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം
ഓഡിറ്റോറിയത്തിന് പുറത്തും വെയിറ്റിംഗ് ഏരിയയിലും ആറടി അകലം പാലിക്കണം
എൻട്രി, എക്സിറ്റ് മേഖലകളിൽ കാണികളുടെ ശരീരോഷ്മാവ് പരിശോധിക്കണം.
പ്രദർശനങ്ങൾ തമ്മിൽ നിശ്ചിത ഇടവേള വേണം.
മൾട്ടിപ്ലെക്സുകളിൽ തിയേറ്ററുകളിലെ പ്രദർശന സമയത്തിൽ വ്യത്യാസമുണ്ടാകണം.
ടിക്കറ്റ്, ഭക്ഷണ പാനീയങ്ങൾ എന്നിവയ്ക്ക് ഡിജിറ്റൽ ഇടപാട് പ്രോത്സാഹിപ്പിക്കണം.
ടിക്കറ്റ് വിൽക്കാൻ വേണ്ടത്ര കൗണ്ടറുകൾ,
ദിവസം മുഴുവൻ തുറക്കണം
തിരക്ക് ഒഴിവാക്കാൻ അഡ്വാൻസ് ബുക്കിംഗ് വേണം.
ഓരോ പ്രദർശനത്തിന് ശേഷവും ഹാൾ സാനിറ്റൈസ് ചെയ്യണം.
ജനങ്ങൾക്ക് അവബോധം നൽകാൻ പോസ്റ്ററുകൾ, പ്രദർശനങ്ങൾ, അനൗൺസ്മെന്റ്