ന്യൂഡൽഹി : സി.പി.എം രാജ്യസഭാ എം.പിമാരായ കെ.കെ. രാഗേഷിനും കെ. സോമപ്രസാദിനും കൊവിഡ് സ്ഥിരീകരിച്ചു. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി എം.പിമാരെയും ജീവനക്കാരെയും മാദ്ധ്യമപ്രവർത്തകരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയപ്പോഴാണ് എം.പിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കെ.കെ. രാഗേഷിനെ ഡൽഹിയിലെ ആശുപത്രിയിലും കെ.സോമപ്രസാദ് കേരളത്തിലും ചികിത്സ തേടി. കഴിഞ്ഞ രണ്ടുമാസത്തോളമായി കർഷകസമരത്തിൽ പങ്കെടുക്കുകയാണ് രാഗേഷ്. സമര വേദി ഒഴിപ്പിക്കലിനെതിരെ ഗാസിപ്പൂരിൽ നടന്ന പ്രതിഷേധത്തിലും പങ്കെടുത്തിരുന്നു.