ന്യൂഡൽഹി:കൊവിഡ് പശ്ചാത്തലത്തിൽ ഐ.ആർ.സി.ടി.സി. നിർത്തിവച്ചിരുന്ന ഇ-കാറ്ററിംഗ് സേവനങ്ങൾ ഇന്ന് മുതൽ പുനരാരംഭിക്കുമെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപ്പറേഷൻ(ഐ.ആർ.സി.ടി.സി) അറിയിച്ചു. ഭക്ഷണ വിതരണം ഘട്ടം ഘട്ടമായാകും പൂർവ്വ സ്ഥിതിയിലേക്ക് കൊണ്ടുവരിക. ഇന്ന് തുടങ്ങുന്ന ആദ്യ ഘട്ടത്തിൽ ന്യൂഡൽഹി ഉൾപ്പെടെ 62 പ്രധാന റെയിൽ വേ സ്റ്റേഷനുകളിലാണ് കാറ്ററിംഗ് സേവനങ്ങൾ ആരംഭിക്കുന്നത്. യാത്രക്കാർക്ക് www.ecatering.irctc.com എന്ന വെബ്‌സൈറ്റ് വഴി ഭക്ഷണം ഓർഡർ ചെയ്യാം. പതിനൊന്ന് മാസത്തിന് ശേഷമാണ് റെയിൽവേ ഭക്ഷണ വിതരണം പുന: രാരംഭിക്കുന്നത്.