covid

ന്യൂഡൽഹി: ബ്രിട്ടനിൽ നിന്ന് ഡൽഹിയിലെത്തുന്നവരിൽ കൊവിഡ് നെഗറ്റീവ് ആകുന്നവർക്ക് ഏഴുദിവസം സർക്കാർ കേന്ദ്രത്തിൽ നിർബന്ധിത ക്വാറന്റൈൻ വ്യവസ്ഥ ഒഴിവാക്കി. നെഗറ്റീവായവർ വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞാൽ മതി. ബ്രിട്ടനിൽ കൊവിഡ് വകഭേദം കണ്ടെത്തുകയും രോഗം വേഗത്തിൽ പടരുകയും ചെയ്ത സാഹചര്യത്തിലാണ് ക്വാറന്റൈൻ നിർബന്ധമാക്കിയത്.