കൊച്ചി: സ്വച്ഛഭാരത് കാമ്പയിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) ഡിജിറ്റൽ ഫോട്ടോഗ്രഫി, ഉപന്യാസചിത്ര രചന മത്സരങ്ങൾ ഓൺലൈനായി നടത്തും. 'ജലമലിനീകരണവും ശുചിത്വവും' എന്ന വിഷയത്തിൽ നടക്കുന്ന ഫോട്ടോഗ്രഫി മത്സരത്തിൽ പ്രായഭേദമെന്യേ പങ്കെടുക്കാം.
'ഇ മാലിന്യങ്ങളിൽ നിന്നുള്ള സുരക്ഷ', 'മൈ ഇന്ത്യ, ക്ലീൻ ഇന്ത്യ' എന്നീ വിഷയങ്ങളിലാണ് ഉപന്യാസ രചന മത്സരം. 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ, ബിരുദബിരുദാനന്തര വിദ്യാർത്ഥികൾ, സി.എം.എഫ്.ആർ.ഐ ജീവനക്കാർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. രണ്ടുപുറത്തിൽ കവിയരുത്. 'ക്ലീൻ ഇന്ത്യ'യാണ് ചിത്രരചനയുടെ വിഷയം. സൃഷ്ടികൾ അയക്കേണ്ട ഇ മെയിൽ വിലാസം - cmfriswachhata2020@gmail.com ലഭിക്കേണ്ട അവസാന തീയതി 15. വിശദ വിവരങ്ങൾക്ക് www.cmfri.org.in