നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കുറുമശ്ശേരി ഡിവിഷനിൽ നിന്നും വിജയിച്ച സി.പി.എമ്മിലെ ടി.വി. പ്രദീഷിനെയും വൈസ് പ്രസിഡന്റായി എളന്തിക്കര ഡിവിഷൻ അംഗം സി.പി.ഐയിലെ ഷെറൂബി സെലസ്റ്റീനയെയും തെരഞ്ഞെടുത്തു . പാറക്കടവ് ബ്ലോക്കിൽ പത്ത് എൽ.ഡി.എഫ് അംഗങ്ങളും മൂന്ന് യു.ഡി.എഫ് അംഗങ്ങളുമാണുള്ളത്.