
മാടവന: തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ച പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബിതമ്പിക്കും, കുമ്പളം പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ അജി വേലക്കടവിലിനും മാടവന നോർത്ത് റെസിഡൻസ് അസോസിയേഷൻ സ്വീകരണം നൽകി.എം.എ.കമലാക്ഷൻ വൈദ്യർ വിശിഷ്ട വ്യക്തികളെ ആദരിച്ചു. ചടങ്ങിൽ പ്രസിഡന്റ് സലീഷ് ചെറുക്കാട്ട് അദ്ധ്യക്ഷതവഹിച്ചു. എം.ഡി.അമൽരാജ് ,ജിൻസൺജോയ് എന്നിവർ സംസാരിച്ചു.