കൊച്ചി: ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നവീകരിച്ച ഇ ടിക്കറ്റിംഗ് വെബ്‌സൈറ്റ്,മൊബൈൽ ആപ്പ് എന്നിവ ഇന്ത്യൻ റെയിൽവെ പുറത്തിറക്കി. www.irctc.co.in എന്ന സൈറ്റ് വഴിയാണ് ബുക്കിംഗ്. ടിക്കറ്റിന് പുറമെ ഭക്ഷണം, വിശ്രമമുറി, ഹോട്ടൽ എന്നിവയും ബുക്ക് ചെയ്യാം.യൂസർ അക്കൗണ്ട് പേജിൽ, റീഫണ്ട് സംബന്ധിച്ച തൽസ്ഥിതി മനസ്സിലാക്കാനാകും. ആവശ്യമായ വിവരങ്ങൾ, ഓട്ടോമാറ്റിക്കായി പൂരിപ്പിച്ച് റെഗുലർ, ഫേവറേറ്റ് യാത്രകൾ എന്നിവയെല്ലാം ബുക്ക് ചെയ്യാനാകും എന്നതാണ് മറ്റൊരു പ്രത്യേകത. ട്രെയിനിൽ ലഭ്യമായ ക്ലാസ്സ്, യാത്രാ തുക എന്നിവയും ഒരു പേജിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്.