കോലഞ്ചേരി: മികച്ച കവിതാ സമാഹാരത്തിനുള്ള ഈ വർഷത്തെ സാഹിതി സാഹിത്യ പുരസ്‌കാരം ലേഖ കാക്കനാട്ട് ഏറ്റു വാങ്ങി.'വയലായിരുന്നു ഞാൻ'എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്. തിരുവനന്തപുരം മാർ ഇവാനിയോസ് വിദ്യാ നഗറിൽ വച്ച് നടന്ന ചടങ്ങിൽ സാഹിതി വൈസ് ചെയർമാൻ അഡ്വ. പഴകുളം മധു പുരസ്‌കാരം സമ്മാനിച്ചു. കർദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോലഞ്ചേരിക്കടുത്ത് മഴുവന്നൂർ സ്വദേശിനിയായ ലേഖ കോഴിക്കോട് കൊടുവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ച് വരികയാണ്.