കോലഞ്ചേരി: സുഗതകുമാരി ടീച്ചറെയും, പ്രൊഫ. സീതാരാമനേയും നവദർശന വേദി അനുസ്മരിച്ചു. പഴന്തോട്ടം നവദർശൻ ഹാളിൽ നടന്ന യോഗം സർവ്വോദയ മണ്ഡലം സംസ്ഥാന സെക്രട്ടറി ടി.എം.വർഗീസ് ഉദ്ഘാടനം ചെയ്തു. ഡോ. കൃഷ്ണൻ നായർ അദ്ധ്യക്ഷനായി. അമ്പലമേട് ഗോപി ,ഡോ.വി.എം. സാലി, ടി.എം.സജി ,ഒ.എ.ശോഭ, തങ്കച്ചൻ എം. ഏലിയാസ് ,എൻ.എ.രാജപ്പൻ ,തോമസ് അബ്രഹാം , വി.സജീവ്. ,എം.കെ. രാമൻ കെ.കെ. ഉദയകുമാർ എന്നിവർ സംസാരിച്ചു.