library
ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവ സ്വാഗതസംഘം ഡോ.കെ.വി.കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതി കുസാറ്റിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു. വൈസ് ചാൻസലർ ഡോ.കെ.എൻ. മധുസൂദനൻ ജനുവരി ആറിന് പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പുസ്തകോത്സവം ഒമ്പതിന് സമാപിക്കും. കുസാറ്റ് അമിനിറ്റി സെന്ററിൽ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ.വി. കുഞ്ഞിക്കൃഷ്ണൻ സ്വാഗതസംഘം യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ. സോമൻ അദ്ധ്യക്ഷനായി. സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, ഡി.ആർ. രാജേഷ്, കുസാറ്റ് യൂത്ത് വെൽഫെയർ ഡയറക്ടർ ഡോ. പി.കെ. ബേബി, സി.കെ. രാമചന്ദ്രൻ, അഡ്വ.കെ. മോഹനചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി പി.കെ. സോമൻ (ചെയർമാൻ), എം.ആർ. സുരേന്ദ്രൻ (ജനറൽ കൺവീനർ), പി.എം. ശിവദാസൻ, സി.കെ. രാമചന്ദ്രൻ, എ.കെ. മുരളീധരൻ, ടി.പി. തമ്പാൻ, എ.കെ. ശിവദാസൻ (വൈസ് ചെയർമാൻമാർ), മുസ്തഫ കമാൽ, ഡി.ആർ. രാജേഷ്, പി.ജി. സജീവ്, വി.കെ. ഷാജി, സി.കെ. ഉണ്ണി, ഒ.കെ. കൃഷ്ണകുമാർ (കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.