പറവൂർ: പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ നിർമ്മിച്ച നാല് വീടുകളുടെ താക്കോൽദാനം ഇന്ന് വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കും. ഏഴിക്കര തറയിൽവീട്ടിൽ ടി.കെ. ശോഭ, കോട്ടുവള്ളി കൈതാരം പുന്നക്കപ്പറമ്പിൽ വിജി പ്രബിൻ, തത്തപ്പിള്ളി ഞായക്കുളക്ക് സ്വപ്ന ചന്ദ്രൻ, പുത്തൻവേലിക്കര അറക്കപ്പറമ്പിൽ രാധാകൃഷ്ണൻ എന്നിവരുടെ കുടുംബങ്ങൾക്കാണ് വീടു നിർമ്മിച്ചുനൽകുന്നത്. ആസ്റ്റർ ഹെൽത്ത് കെയറിന്റെ കീഴിലുള്ള ആസ്റ്റർ ഹോംസാണ് വീടിന്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്.