manaf
മനാഫ്

ആലുവ: ആലുവ ഈസ്റ്റ്, എടത്തല സ്റ്റേഷനുകളിലായി ഏഴ് കേസുകളിൽ പ്രതിയായ കീഴ്മാട് ചാലക്കൽ കരിയാം പുറം വീട്ടിൽ മനാഫിനെ (30) പൊലീസ് കാപ്പ ചുമത്തി ജയിലിലടച്ചു. കഴിഞ്ഞ നാല് വർഷത്തിനിടെ കൊലപാതകശ്രമം, കവർച്ച, അടിപിടി, ബലാത്സംഘം തുടങ്ങിയ കേസുകളിലെ പ്രതിയാണ്.

2019ൽ കാപ്പ നിയമപ്രകാരം ഇയാളെ ആറ് മാസത്തേക്ക് നാട് കടത്തിയിരുന്നു. 2020 മാർച്ചിൽ ആലുവ പുളിഞ്ചോട് വച്ച് സനീഷ് എന്നയാളെ തലയ്ക്കടിച്ച് പണം കവർച്ച ചെയ്യാൻ ശ്രമിച്ച കേസിലും ഗവ. ആസ്പത്രിക്കു സമീപമുള്ള ടൂറിസ്റ്റ് ഹോമിൽ ജ്യോതിഷ് എന്നയാളെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടി​ന്റെ ഭാഗമായി​ 22 പേരെ കാപ്പ നിയമപ്രകാരം ജയിലിൽ അടക്കുകയും, 25 പേരെ നാടുകടത്തിയതായും എസ്.പി. കെ. കാർത്തിക് പറഞ്ഞു.