v-salim
ചെങ്ങമനാട് സർവ്വീസ് സഹകരണ ബാങ്കിൽ ആരംഭിച്ച മൊബൈൽ ബാങ്കിംഗ് സംവിധാനം ജി.സി.ഡി.എ ചെയർമാൻ വി. സലിം ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: ചെങ്ങമനാട് സർവ്വീസ് സഹകരണ ബാങ്കിൽ മൊബൈൽ ബാങ്കിംഗ് സംവിധാനം ജി.സി.ഡി​.എ ചെയർമാൻ വി. സലിം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ജെ. അനിൽ അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദാലി, സഹകരണ അസി. രജിസ്ട്രാർ സി.എക്‌സ്. ഗീത, ടി.വി. സുധീഷ്, ഇ.എം. സലിം, ടി.എച്ച്. കുഞ്ഞുമുഹമ്മദ്, എം.ആർ. സത്യൻ, പി.എ. ഷിയാസ്, ബാങ്ക് സെക്രട്ടറി ജെമി കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു. ഓൺലൈൻ മണി ട്രാൻസ്ഫർ, നിക്ഷേപ വായ്പാ അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കൽ, ഓൺലൈൻ ബിൽ പേയ്‌മെന്റ്സ്, ക്യാഷ്‌ലെസ് പർച്ചേസ് തുടങ്ങിയ സൗകര്യങ്ങൾ ബാങ്ക് അംഗങ്ങൾക്ക് മൊബൈൽ ഫോണിലൂടെ ലഭ്യമാക്കും. ആലുവ താലൂക്കിലെ മൊബൈൽ ബാങ്കിംഗ് സൗകര്യമുള്ള ആദ്യ സഹകരണ ബാങ്കാണി​ത്.