മൂവാറ്റുപുഴ: നിർമ്മല കോളേജിൽ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. പി.എച്ച്.ഡി/നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ട്. ഗസ്റ്റ് അദ്ധ്യപക തസ്തികകളിലേക്കുള്ള അപേക്ഷകർ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരാകണം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 7ാം തീയതിക്ക് മുമ്പായി nirmalacollege@gmail.com എന്ന ഇ-മെയിലിൽ അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.