മൂവാറ്റുപുഴ: രണ്ടാർ ഇ.എം.എസ് സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ പുതുവത്സരാഘോഷ പരിപാടികളുടെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ.സോമൻ നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ബി.എൻ. ബിജു അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ അജി മുണ്ടാട്ട് പുതുവത്സര സന്ദേശം നൽകി. താലൂക്ക് ലൈബ്രറികൗൺസിൽ സെക്രട്ടറി സി.കെ. മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാല സെക്രട്ടറി സൂരജ് പി.ആർ, മുൻ നഗരസഭ കൗൺസിലർ ബി.എൻ.ശശി, കെ.മോഹനൻ, വനിത വേദി സെക്രട്ടറി വിലാസിനി, ലൈബ്രറേറിയൻ മായ, ബിനുമോൾ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടേയും മുതിർന്നവരുടേയും കലാപരിപാടികൾ അരങ്ങേറി.