klm
എൽ.ഡി.എഫ് കൗൺസിലർമാർക്ക് നൽകിയ സ്വീകരണം സി.എൻ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം: കോതമംഗലം നഗരസഭയുടെ ഭരണം യു.ഡി.എഫിൽ നിന്നും പിടിച്ചെടുത്ത എൽ.ഡി.എഫ് മെമ്പർ മാർക്ക് സ്വീകരണം നൽകി.നൂറു കണക്കിന് പ്രവർത്തകരുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചെറിയപള്ളിത്താഴത്തു നിന്നും പ്രകടനമായി കോതമംഗലം മുനിസിപ്പൽ ഓഫീസിന് സമീപത്തെ സമ്മേളന നഗരിയിൽ എത്തി സ്വീകരണ സമ്മേളനം നടത്തി.സി.പി.എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇടതു മുന്നണി കമ്മിറ്റി ചെയർമാൻ എം.എസ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.ഇടതു മുന്നണി നേതാക്കളായ സി.പി.എസ് ബാലൻ, ആർ അനിൽകുമാർ, എസ്.സതീഷ്, എ.ആർ വിനയൻ, എൻ സി ചെറിയാൻ, റ്റി.പി.തമ്പാൻ, കെ.എ.നൗഷാദ്, കെ.കെ.ടോമി, സിന്ദു ഗണേശ് തുടങ്ങിയവർ സംസാരിച്ചു.