മൂവാറ്റുപുഴ: പായിപ്ര സ്കൂൾ ജംഗ്ഷനിലെ പഞ്ചായത്ത് മെമ്പേഴ്സ് ജനസേവ കേന്ദ്രം എൽദോഎബ്രഹാം എം.എൽ. എ ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് പ്രസിഡന്റ് കെ.ഘോഷ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ഇ.ബി.ജലാൽ,പഞ്ചായത്തു മെമ്പർമാരായ ജയശ്രീ ശ്രീധരൻ, പി.എച്ച്. സക്കീർ ഹുസൈൻ, റെജീന ഷിനാജ്, ഇ.എം.ഷാജി, ജലാലുദ്ദീൻ, സാജിത ടീച്ചർ, ദീപ റോയി , സി.പി.എം ബ്രാഞ്ച് സെക്രട്ടറി സി.കെ.ഉണ്ണി, ഇ.എസ്.ഷാനവാസ് , സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.കെ. ശ്രീകാന്ത്, ലോക്കൽ കമ്മിറ്റി അംഗം വി.എം. നവാസ് ബ്രാഞ്ച് സെക്രട്ടറി ടി.എം. ഷെബീർ എന്നിവർ സംസാരിച്ചു. പായിപ്ര ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ, രണ്ടാം വാർഡ് മെമ്പർ പി.എച്ച്. സക്കീർഹുസൈൻ എന്നിവരുടെ ഓഫീസാണ് ജനസേവ കേന്ദ്രമായി പ്രവർത്തിക്കുന്നത്. വാർഡുകളിലെ ജനങ്ങൾക്ക് പഞ്ചായത്തുമായും, സർക്കാരുമായും ബന്ധപ്പെട്ടകാര്യങ്ങൾ വേഗത്തിൽ എത്തിച്ചുനൽകുന്ന കേന്ദ്രമാക്കുകയാണ് ലക്ഷ്യമാക്കുന്നത്. ഓഫീസ് പ്രവർത്തനത്തിന് ഒരാളെ സ്ഥിരമായി ചുരുങ്ങിയ അലവൻസ് നൽകി നിയമിച്ചിരിക്കുകയാണ്. രണ്ട് വാർഡുകളുടേയും പ്രധാന കേന്ദ്രത്തിലാണ് ജനസേവ കേന്ദ്രത്തിന്റെ ഓഫീസ്. പഞ്ചായത്ത് മെമ്പർമാർ ആഴ്ചയിൽ മൂന്നു ദിവസം ജനസേവ കേന്ദ്രത്തിലുണ്ടാകും. രണ്ട് വാർഡുകളിലേയും വികസന പ്രവർത്തനങ്ങൾ ജനങ്ങളുടെ സഹായത്തോടേയും സഹകരണത്തോടേയും പൂർത്തികരിക്കുന്നതിന് നേതൃത്വം നൽകുന്ന കേന്ദ്രമായി പഞ്ചായത്ത് മെമ്പേഴ്സ് ഓഫീസ് മാറുമ്പോൾ അധികാരവികേന്ദ്രികരണത്തിന്റെ നേരവകാശികളാരെന്ന് ജനങ്ങൾക്ക് ബോദ്ധ്യമാകും .