ആലുവ: തായിക്കാട്ടുകര, മാന്ത്രക്കൽ, ദാറുസലാം കുന്നത്തേരി വഴി കളമശേരി മെഡിക്കൽ കോളേജിലേക്കുള്ള ഏക കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കുന്നത്തേരി ബൂത്ത് കമ്മിറ്റി എ.ടി.ഒ പ്രിയേഷിന് നിവേദനം നൽകി. കൊവിഡിനെത്തുടർന്നാണ് സർവീസ് നിറുത്തലാക്കിയത്. സർവീസ് നിർത്തലാക്കിയതിനെ തുടർന്ന് വിദ്യാർത്ഥികളും വിവിധ ഓഫീസുകളിലേക്ക് പോകുന്ന ജീവനക്കാരും മെഡിക്കൽ കോളേജിലേക്കുള്ള രോഗികളും ദുരിതത്തിലാണ്. സർവീസ് ഉടൻ പുനരാരംഭിച്ചില്ലെങ്കിൽ ശക്തമായ സമരമാരംഭിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ചൂർണിക്കര പഞ്ചായത്ത് മെമ്പർ കെ.എസ്. മുഹമ്മദ് ഷെഫീക്ക്, ഇ.എം. ഷെരീഫ്, മനു മൈക്കിൾ, എം.എസ്. സനു, ഇ.എസ്. ഷെഹീർ, ആർ. ഫൈസൽ, സിദ്ധിഖ് ഹമീദ് എന്നിവർ നേതൃത്വം നൽകി.