കൊച്ചി: പത്മസരോവരം പദ്ധതിയുടെ ഭാഗമായി എളംകുളം കായലിൽ നിർമ്മിച്ച ബണ്ട് നഗരസഭ പൊളിച്ചുമാറ്റണമെന്ന് ബി.ഡി.ജെ.എസ് എളംകുളം ഏറിയാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നഗരസഭാ തിരഞ്ഞെടുപ്പ് സമയത്ത്ബണ്ട് പൊളിച്ചുമാറ്റുവാൻ സി.പി.എം ആവശ്യപ്പെട്ടിരുന്നു. സി.പി.എം നഗരസഭയിൽ അധികാരത്തിൽ വന്നിരിക്കുകയാണ്. കുടുംബി കോളനി ഉൾപ്പെടെ സമീപപ്രദേശങ്ങളിൽ വെള്ളക്കെട്ടിന് കാരണമായ ബണ്ട് എത്രയും വേഗം പൊളിച്ചുമാറ്റാൻ തയ്യാറാകണം. പൊന്നുരുന്നി ഡിവിഷനിലെ ബൂത്തുതല അവലോകന യോഗം തൃക്കാക്കര മണ്ഡലം ജനറൽ സെക്രട്ടറി സി. സതീശൻ യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സമോദ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.