കാലടി: നീലീശ്വരം എസ്.എൻ.ഡി.പി.ഹയർ സെക്കൻഡറി സ്ക്കൂളിൽ പത്ത്, പ്ലസ് ടു വിദ്യാർത്ഥികളിൽ പകുതി പേരെ പങ്കെടുപ്പിച്ച് അദ്ധ്യയനം തുടങ്ങി. മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാക്കി. ഒരു ക്ലാസ്സിൽ പത്തു വിദ്യാർത്ഥികളെ ഉൾപ്പെടുത്തി മാതൃകാചോദ്യപേപ്പർ, സംശയ നിവാരണം എന്നിവയ്ക്കാണ് മുൻഗണന നൽകിയിട്ടുള്ളത്. കൊവിഡ് രോഗവ്യാപനം തടയുന്നതിനുള്ള ബോധവത്കരണ ക്ലാസും ലഘുലേഖ വിതരണവുംം നടത്തി. ഹെഡ്മാസ്റ്റർ ആർ.ഗോപി, പ്രിൻസിപ്പൽ ഇൻചാർജ് അഞ്ജു മോഹൻ, പി.ടി.എ പ്രസിഡന്റ് വിജി റെജി, വി.സി. സന്തോഷ്‌കുമാർ, കെ.എസ്. സുജാൽ എന്നിവർ നേതൃത്വം നൽകി.