പറവൂർ: പറവൂർ സഹകരണബാങ്ക് പുതുവത്സരദിനത്തിൽ പറവൂർ നഗരസഭയുടെ സി.എഫ്.എൽ.ടി സെന്ററിലേയ്ക്ക് ഭക്ഷ്യധാന്യങ്ങൾ നൽകി. ബാങ്ക് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ പറവൂർ നഗരസഭ ചെയർപേഴ്സൺ വി.എം. പ്രഭാവതിക്ക് കൈമാറി. ബാങ്ക് സെക്രട്ടറി കെ.എസ്. ജയശ്രീ, നഗരസഭ സെക്രട്ടറി ബിജുമോൻ ജേക്കബ്, നോഡൽ ഓഫീസർ ടി.എം. മധു, എ.എം. അനൂപ്കുമാർ, എസ്.വി. സജയൻ എന്നിവർ പങ്കെടുത്തു.