വടവുകോട്: ചോയിക്കരമുകൾ സൗഹൃദ റസിഡന്റ്സ് അസോസിയേഷന്റെ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശനെയും മുൻ അദ്ധ്യാപകരായ എ.പി.പത്രോസ്, വി.എ.നീലകണ്ഠൻ, തങ്കമ്മ നീലകണ്ഠൻ തുടങ്ങിയവരെയും ആദരിച്ചു. അസോസിയേഷൻ പ്രസിഡന്റ് സോണി കെ.പോൾ അദ്ധ്യക്ഷനായി. സെക്രട്ടറി ജാേസഫ്.കെ.പി, വൈസ് പ്രസിഡന്റുമാരായ ഡോ.ഗീതാ സുരേശൻ, എം.സി.സുധീഷ്, ജോയിൻറ് സെക്രട്ടറിമാരായ സി.കെ.രാജേഷ്, വോൾഗ ജവഹർ, തുടങ്ങിയവർ സംസാരിച്ചു.