പെരുമ്പാവൂർ: ഐമുറി തിരുഹൃദയ ദേവാലയത്തിൽ പരി.കുർബാനയുടെയും, വി.സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. ഇന്ന് കുർബാനയേുടെ തിരുനാൾ രാവിലെ ആറിന് ദിവ്യബലി, ഏഴിന് ആഘോഷമായ ദിവ്യബലി, പ്രസംഗം, പ്രദക്ഷിണം, വീടുകളിലേക്ക് അമ്പ് എഴുന്നള്ളിക്കൽ. വൈകിട്ട് നാലിന് ദിവ്യബലി, അഞ്ചിന് ആഘോഷമായ ദിവ്യബലി, പ്രസംഗം, പ്രദക്ഷിണം, ലദീഞ്ഞ്. ഞായറാഴ്ച തിരുഹൃദയ തിരുനാൾ രാവിലെ അഞ്ച്, ആറ്, ഏഴ്, എട്ടിന്, ദിവ്യബലി. 10ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, പ്രസംഗം, പ്രദക്ഷിണം. വൈകിട്ട് 5.30 ന്, 7 ന് ദിവ്യബലി തുടർന്ന് രൂപം എടുത്തു വയ്ക്കലോടെ തിരുനാൾ സമാപിക്കും. തിങ്കളാഴ്ച രാവിലെ 6.30 ന് ദിവ്യബലി. ഉച്ചക്ക് 2.15 ന് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പിതാവിനും, ഡീക്കൻ നിഖിൽ ആട്ടുകാരനും സ്വീകരണം. തുടർന്ന് തിരുപ്പട്ടദാനശുശ്രൂഷ പ്രഥമ ദിവ്യബലിയർപ്പണവും നടക്കും.