പെരുമ്പാവൂർ: കേരളത്തിലെ നിലവിലുള്ള ഭൂനിയമത്തിൽ ഭേദഗതി വരുത്തി കൈവശഭൂമിയുടെ പരിധി പുനർനിശ്ചയിച്ച് സംസ്ഥാനത്തെ ഭൂരഹിത കുടുംബങ്ങൾക്കു 10 സെന്റ് സ്ഥലം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഭൂരഹിതഭവന രഹിത നവോത്ഥാന കൂട്ടായ്മ ആവശ്യപ്പെട്ടു. മതസ്ഥാപനങ്ങളുടെ കൈവശഭൂമിക്ക് പട്ടയം നൽകാൻ നടപടി സ്വീകരിച്ച സംസ്ഥാന സർക്കാർ സംസ്ഥാനത്തെ ലക്ഷക്കണക്കിനു വരുന്ന ഭൂരഹിതരുടെ പ്രശ്‌നങ്ങൾ അവഗണിച്ചതിന്റെ ഫലമാണ് നെയ്യാറ്റിൻകരയിൽ നടന്നതെന്നും, ഭൂനിയമ ഭേദഗതി ആവശ്യപ്പെട്ട് എം.എൽ.എ മാർക്ക് നിവേദനം സമർപ്പിക്കുമെന്നും കൂട്ടായ്മ ജനറൽ കൺവീനർ ശിവൻ കദളി പറഞ്ഞു.