അങ്കമാലി: അങ്കമാലി മുനിസിപ്പൽ പത്താംവാർഡിലെ ഏറ്റവും വലിയ പ്രശ്‌നമായിരുന്ന മാലിന്യങ്ങൾ വീടുകളിൽ നേരിട്ടെത്തി ശേഖരിച്ചു മുനിസിപ്പാലിറ്റിയുടെ സഹായത്തോടെ നീക്കം ചെയ്യുന്ന പ്രവർത്തനം ആരംഭിച്ചു. ജനകീയ പങ്കാളിത്തോടെ തുടങ്ങിയ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് കൗൺസിലർ എ.വി. രഘു.പറഞ്ഞു. എം.കെ. ദിവാകരൻ, അഭിലാഷ് കെ, എ.ആർ. അനന്തകൃഷ്ണൻ, അപ്പുക്കുട്ടൻ എന്നിവർ നേതൃത്വം നൽകി.