കൊച്ചി: കരിയിലകൾക്കും പാടത്തെകച്ചിക്കും തീയിട്ടു വായു മലിനീകരിക്കുന്നത് വിലക്കികൊണ്ടുള്ള നിയമം പിൻവലിക്കണമെന്ന കർഷക സംഘടനകളുടെ അവശ്യം അംഗീകരിച്ചാൽ പരിസ്ഥിതിവിനാശത്തിന് വഴിയൊരുക്കുമെന്ന് പ്രകൃതിസംരക്ഷണ വേദി സംസ്ഥാന സെക്രട്ടറി ഏലൂർ ഗോപിനാഥ് പറഞ്ഞു. ജില്ല കമ്മിറ്റി യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.കെ. വാമലോചനൻ ,കെ.എസ്. ദിലിപ്കുമാർ, വി.പി. സുബ്രഹ്മണ്യൻ, പി.വി.ശശി, കെ.പി. ബാബുരാജ്, ബി. ഗോപാലകൃഷ്ണൻ, ജുവൽ ചെറിയാൻ എന്നിവർ സംസാരിച്ചു.