school
ചെങ്ങമനാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് വാണി കളേബരം വായനശാല സാനിറ്റൈസർ നൽകുന്നു

നെടുമ്പാശേരി: സ്‌കൂളുകൾ ഭാഗികമായി തുറക്കുന്നതിന്റെ ഭാഗമായി ചെങ്ങമനാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വാണി കളേബരം വായനശാല കുട്ടികൾക്കായി സാനിറ്റൈസർ വിതരണം ചെയ്തു. പ്ലസ് ടു വിദ്യാർത്ഥികൾക്കായി പ്രിൻസിപ്പൽ ഡി. ബിന്ദുവും എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി ഹെഡ്മിസ്ട്രസ് സുധാംബികയും ഏറ്റുവാങ്ങി. വായനശാല പ്രസിഡൻറ് രഘുനാഥൻ നായർ, എ.എസ്. ജയകുമാർ, കെ.ആർ. ഹരിദാസൻ, സി.ആർ. രാമചന്ദ്രൻ, ടി.ഡി. ജയൻ, സി.എസ്. ഹരിപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.