അങ്കമാലി: നിർഭയ ദിനാചരണത്തിന്റെ ഭാഗമായി വനിതാ ശിശു വികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി അങ്കമാലി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസ് ബ്രാൻഡിംഗ് നടത്തിയിട്ടുള്ള ഡബിൾഡക്കർ ബസിന്റെ ഫ്ലാഗ് ഒഫ് കർമ്മം റോജി എം ജോൺ എം.എൽ.എ നിർവ്വഹിച്ചു. അങ്കമാലി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നടന്ന ചടങ്ങിൽ വർക്സ് മാനേജർ ഐസക്ക് മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ ജെബിൻ ലോലിത സെയ്ൻ, വിമൻ പ്രൊട്ടക്ഷൻ ഓഫീസർ എം.എസ്. ദീപ, ശിശു വികസന പദ്ധതി ഓഫീസർ എൻ. ദേവി, അസിസ്റ്റന്റ് വർക്സ് മാനേജർമാരായ പി.എം. ദിൽഷാദ്, കെ.സി. ഹരികുമാർ, ഡി.ടി.ഒ കെ.എം. ജലീൽ, അസിസ്റ്റന്റ് ഡിപ്പോ എൻജിനിയർ ജോൺസൺ ജോസഫ്, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസർമാരായ ജെ. മായാലക്ഷ്മി, കെ.ജെ. സായാഹ്ന എന്നിവർ പ്രസംഗിച്ചു