കോലഞ്ചേരി: പൂത്തൃക്ക സർവ്വീസ് സഹകരണ ബാങ്കിന്റെ പരിധിയിൽ വരുന്ന എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ബാങ്ക് പ്രസിഡന്റ് എം.എസ്.മുരളീധരൻ അവാർഡുകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ട ബാങ്ക് അംഗം രാജമ്മ രാജനെ ചടങ്ങിൽ അനുമോദിച്ചു. പ്രിൻസ് ഏലിയാസ്, എൻ.എൻ.രാജൻ, ബാബു മാത്യു, ബാബു.എം.അബ്റഹാം, പ്രദീപ് അബ്രഹാം, കെ.വി.പത്രോസ്, അനി മാത്യു, അജിത രാമചന്ദ്രൻ, ബാങ്ക് സെക്രട്ടറി ഷെർലി.കെ.ഐസക് എന്നിവർ സംസാരിച്ചു.