nua
നുവാൽസ് പുറത്തിറക്കിയ നൈപ്യുണ്യ അധിഷ്ഠിത നിയമപഠനം എന്ന പുസ്തകത്തിന്റെ പ്രകാശനം മുൻ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ നിർവഹിക്കുന്നു

കൊച്ചി: നിയമവിദ്യാഭ്യാസ കാലത്തു തന്നെ അഭിഭാഷകനായി ശോഭിക്കാനുള്ള പ്രായോഗിക പരിശീലനം വിദ്യാർത്ഥികൾക്ക് നൽകണമെന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണൻ പറഞ്ഞു. കൊച്ചിയിലെ ദേശീയ നിയമസർവകലാശാലയായ നുവാൽസ് പുതിയതായി നടപ്പിലാക്കിയ പഠനരീതിയുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന നൈപുണ്യ അധിഷ്ഠിത സമീപനം നിയമപഠനത്തിൽ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥി പ്രതിനിധി നേഹ മരിയ ആന്റണി പുസ്തകം ഏറ്റുവാങ്ങി. വൈസ് ചാൻസലർ ഡോ. കെ. സി. സണ്ണി, രജിസ്ട്രാർ എം.ജി. മഹാദേവ്, പ്രൊഫ. മിനി എസ് എന്നിവർ പങ്കെടുത്തു.

നൈപുണ്യധിഷ്ഠിത നിയമപഠനത്തിനായി നുവാൽസിലെ അദ്ധ്യാപകർ വികസിപ്പിച്ചെടുത്ത അറുപതോളം പ്രവർത്തന പരിപാടികൾ അടങ്ങുന്ന പതിനാലു പ്രബന്ധങ്ങൾ ഉൾകൊള്ളുന്ന ഗ്രന്ഥം വൈസ് ചാൻസലർ ഡോ .കെ. സി. സണ്ണിയാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. ഓരോ പ്രവർത്തന പരിപാടികളിലും നുവാൽസ് വിദ്യാർത്ഥികൾ വരച്ച ഇല്ലസ്‌ട്രേഷനുകളുമുണ്ട്.